മഹാകവി ജേക്കബ് മനയിൽ അനുസ്മരണം നടത്തി

0
66


എടത്വ:ദേശാഭിമാനി ഗ്രന്ഥശാലയുടെയും തലവടി  ചർച്ചാ വേദിയുടെയും സംയൂക്താഭിമുഖ്യത്തിൽ  മഹാകവി ജേക്കബ് മനയിൽ അനുസ്മരണവും അക്ഷര സേന അംഗത്വ കാർഡ് വിതരണവും നടത്തി.
ഗ്രന്ഥശാല പ്രസിഡൻ്റ് കുരുവിള പെരുമാൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ ഉദ്ഘാടനം ചെയ്തു.എം.ജി കൊച്ചുമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ചർച്ചാ വേദി സെക്രട്ടറി ആർ.മോഹനൻ വിജ്ഞപ്തി പ്രസംഗം നിർവഹിച്ചു. ചർച്ച വേദി പ്രസിഡൻ്റ് പി.വി രവീന്ദ്രനാഥ് , ഗ്രന്ഥശാല സെക്രട്ടറി സണ്ണി മൂന്ന്തൈയ്ക്കൽ, ജെ.ടി റാംസെ , ഡോ.ജോൺസൺ വി. ഇടിക്കുള, സണ്ണി അനുപമ, കെ.പി കുഞ്ഞുമോൻ, വി.പി.മാത്യം, പാസ്റ്റർ ഫിന്നി മനയിൽ, അനീഷ്  എന്നിവർ പ്രസംഗിച്ചു.
അക്ഷരങ്ങൾ ആയുധമാക്കി അറിവും വിജ്ഞാനവും നല്കിയ വ്യക്തിത്വത്തിനുടമയും ഗ്രന്ഥശാലയുടെ സ്ഥാപക അംഗമായിരുന്ന മഹാകവി ജേക്കബ് മനയിലിൻ്റെ സ്മരണ നിലനിർത്തുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് ഗ്രന്ഥശാലയിൽ പ്രത്യേക വിഭാഗം തയ്യാറാക്കുമെന്ന് പ്രസിഡൻ്റ് കുരുവിള പെരുമാൾ അറിയിച്ചു