കൊച്ചി: ഇന്ത്യയിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും പ്രമുഖ ഹോം ഇന്റീരിയര്‍ റെനൊവേഷന്‍ പ്ലാറ്റ്‌ഫോമായ ലിവ്‌സ്‌പേസ് ഇന്ത്യയിലെ 60 പുതിയ വിപണികളിലേക്കും 20 ഏഷ്യ പസിഫിക്ക് നഗരങ്ങളും ഉള്‍പ്പടെ 80 വിപണികളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 65 ശതമാനം വിപണി വിഹിതവുമായി ഹോം ഇന്റീരിയര്‍ വിഭാഗത്തിലെ തങ്ങളുടെ നേതൃത്വം ഉറപ്പിച്ചുകൊണ്ട് ലിവ്‌സ്‌പേസ് അടുത്ത 18 മാസത്തിനുള്ളില്‍ 150 രൂപകല്‍പ്പനാ നൈപുണ്യ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും. ഈ ഘട്ടത്തോടെ കമ്പനി ഇന്‍ഡോര്‍, സൂറത്ത്, ലക്‌നൗ, മൈസൂര്‍ തുടങ്ങിയ വിപണികളിലെ മോഡുലാര്‍ ആവശ്യങ്ങള്‍ സാധ്യമാക്കാന്‍ പ്രാപ്തമാകും. നിലവില്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍,കൊച്ചി തുടങ്ങിയ മട്രോകളിലും നോണ്‍-മെട്രോകളിലുമായുള്ള 25 സ്റ്റോറുകള്‍ കൂടാതെയാണ് പുതിയ സെന്റുറുകള്‍ ആരംഭിക്കുന്നത്. കൂടാതെ, ലിവ്‌സ്‌പേസ് ബിസിനസ് വിദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി 50ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നുണ്ട്.ഗാര്‍ഹിക വ്യവസായം വലിയ ഭിന്നത നേരിടുന്നുണ്ടെന്നും മികച്ച ഉപഭോക്തൃ അനുഭവം പകരുന്നതിനായി വില, സമയം, ഗുണനിലവാരം, വില്‍പ്പനാനന്തര സേവനം തുടങ്ങിയവയില്‍ ലിവ്‌സ്‌പേസ് എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും നിലവിലെ വിപണികളിലെ 30,000 ത്തിലധികം ഉപഭോക്താക്കള്‍ക്ക് ലിവ്‌സ്‌പേസ് ഈ അനുഭവം പകര്‍ന്നിട്ടുണ്ടെന്നും തങ്ങളുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ഉപഭോക്താക്കളുടെ ഈ യാത്രയില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ടീമുകളുമായി രൂപകല്‍പ്പനകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും മികച്ച ഡിസൈനുകള്‍ ലഭ്യമാക്കാനും മോഡുലാര്‍ പരിഹാരങ്ങള്‍ കണ്ടെത്താനും അനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും സാധിക്കുന്നുണ്ടെന്നും ഇന്ത്യയിലെ 60 നഗരങ്ങളിലും 20 ഏഷ്യ പസിഫിക്ക് നഗരങ്ങളിലുമായി 150 ഡിസൈന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതോടെ പുതിയ വിപണികളിലേക്ക് കൂടി മികവ് കൊണ്ടുവരാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ലിവ്‌സ്‌പേസ് സ്ഥാപകനും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ രമാകാന്ത് ശര്‍മ പറഞ്ഞു.
ഈ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കാന്‍, ലിവ്‌സ്‌പേസ് രാജ്യത്താകമാനമുള്ള 1000 -ലധികം പുതിയ ഡിസൈന്‍ സംരംഭകരെ കൂടെ ചേര്‍ക്കുന്നതിലേക്ക് ഉറ്റു നോക്കുകയാണ്. മികച്ച വ്യവസായ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ വിതരണ ശൃംഖല, ബിസിനസ് വളരാന്‍ സഹായിക്കുന്ന വിശ്വസനീയ ബ്രാന്‍ഡ് എന്നിവയിലൂടെ ലിവ്‌സ്‌പേസ് കൂടുതല്‍ ശാക്തീകരിച്ച ഡിസൈന്‍ സ്റ്റുഡിയോ ഉടമകളുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ സഹായിക്കും