സെപ്റ്റംബര്‍ 27ന് കേരളത്തില്‍ ഹര്‍ത്താല്‍

0
138

കൊച്ചി: കഴിഞ്ഞ പത്ത് മാസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും.