സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

0
407

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു.ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കൊച്ചിയിലും കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിരിന്നു. സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.