ഗ്ലോബൽ പീസ് അവാർഡ് ജേതാവ് ഡോ.ജോൺസൺ വി. ഇടിക്കുളയെ ആദരിച്ചു

0
162

.

കൊല്ലം: അർജൻ്റീന ആസ്ഥാനമായ മദർ തെരേസ ഗ്ലോബൽ പീസ് ഫൗണ്ടേഷൻ ഏർപെടുത്തിയ ഗ്ലോബൽ പീസ് അവാർഡിന് അർഹനായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയെ ആദരിച്ചു. ലോകസമാധാന ദിനമായ സെപ്റ്റംബർ 21ന് കൊല്ലം റെഡ് ക്രോസ് ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി പൊന്നാട അണിയിച്ച് ആദരിച്ചു.കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ.കെ.പി സജിനാഥ്,ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പി.ആർ.ഒ :ജോർജ് എഫ് സേവ്യർ, കോർപറേഷൻ കൗൺസിലർ ആശാ ബിജു, ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതി പ്രസിഡൻറ് ആർ രാധാക്യഷ്ണപിള്ള,ചൈൽഡ് പ്രൊട്ടക്ട് ടീം കൊല്ലം ജില്ലാ പ്രസിഡൻ്റ് ഷിബു റാവുത്തർ, രാജേഷ് മഹേശ്വർ എന്നിവർ സംബന്ധിച്ചു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമായ ഡോ.ജോൺസൺ വി.ഇടിക്കുള കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്ക്കാരത്തിനായി തെരെഞ്ഞെടുത്തത്.പലസ്തീൻ ആസ്ഥാനമായുള്ള ഇരാദാ ഇൻ്റർനാഷണൽ അക്കാഡമി ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ് എന്ന ബഹുമതി നല്കി ആദരിച്ചിരുന്നു..കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ ഉൾപ്പെടെ ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരത്തിനും അർഹനായിട്ടുണ്ട്.