കണ്ണൂര്‍: കുഞ്ഞിനെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മാവില സതീശനാണ് ഏഴുമാസം പ്രായമുള്ള മകന്‍ ധ്യാന്‍ദേവിനെയും ഭാര്യ അഞ്ജുവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതമായി പരിക്കേറ്റ അഞ്ജുവിനെയും ധ്യാന്‍ദേവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സതീശന്‍ സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. രാവിലെ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷമാണ് സതീശന്‍ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നരവര്‍ഷം മുമ്പാണ് യുവാവ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാര്‍ പറഞ്ഞു.