വി എം സുധീരന്‍ രാജിവച്ചു

0
249

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവച്ചു. പുതിയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് സുധീരന്‍ രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജികത്ത് കൈമാറിയത്.

നേരത്തെ രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നതിന് പിന്നാലെയാണ് രാജി. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല. പുതിയ നേതൃത്വം വന്നശേഷം തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുരധീരന്‍ കുറ്റപ്പെടുത്തി.