സംസ്ഥാനത്ത് ഹോട്ടലിലും ബാറിലും ഇരുന്ന് കഴിക്കാന്‍ അനുമതി

0
103

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കാം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശിക്കാം.

ബാറുകളില്‍ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതല്‍ തടസമുണ്ടാകില്ല. എ.സി ഉപയോഗിക്കാന്‍ പാടില്ല. സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. തിയറ്ററുകള്‍ തുറക്കാന്‍ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോ?ഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്.