നഗ്നവീഡിയോ ഫോട്ടോയും പ്രചരിപ്പിക്കും, ഹണിട്രാപ്പില്‍ കുടുക്കും; ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായി യുവതി

0
98

കൊച്ചി: ബലാത്സംഗത്തിനിരയായ യുവതിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചതായി പരാതി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും മോന്‍സന്‍ ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി.മോന്‍സന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു ഭീഷണി. നഗ്‌നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.

പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടര്‍ന്നുവെന്നും യുവതി പറഞ്ഞു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തേവര പൊലീസില്‍ നല്‍കിയ അന്വേഷണം പാതിവഴിയില്‍ നിലച്ചു. പോലീസിലെ നടപടികള്‍ മോന്‍സന്‍ അപ്പോഴപ്പോള്‍ അറിഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു.