കലാഭവന്‍ മണിയെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. അതുപോലെ തന്നെയാണ് മണിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ സെന്തില്‍ കൃഷ്ണയേയും. മണിയുടെ മരണം നോവായി മലയാളി മനസില്‍ നീറുന്ന സമയത്താണ് വിനയന്‍ മണിയുടെ ജീവിതം സിനിമയാക്കുന്നു എന്ന വാര്‍ത്ത വന്നത്. നായകനായി എത്തുന്നത് പുതിയ നടനും. എന്നാല്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത് ഞങ്ങളുടെ മണി എങ്ങും പോയിട്ടില്ല എന്നായിരുന്നു. അത്ര ഭംഗിയായാണ് സെന്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിച്ചത്.പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം സെന്തില്‍ പകര്‍ന്നാടുകയായിരുന്നു. ഇപ്പോള്‍ തന്‍റെ സിനിമ ജീവിതത്തിന്‍റെ നാലാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് സെന്തില്‍ . സെന്തിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് :
സെപ്റ്റംബർ 28 എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങൾക്ക് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു… ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻമാർക്കും.ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛൻ.എന്റെ ഉയർച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാർ. ബന്ധുക്കൾ, ചങ്ക് സുഹൃത്തുക്കൾ. എന്റെ നാട്ടുകാർ.ചാലക്കുടിക്കാരൻ ചങ്ങാതി സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാൻ അറിയാത്തതുമായ് സുഹൃത്തുക്കൾ. റീലിസിങ് ദിവസം ഫ്ലെക്സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കൾ, മിമിക്രി, സീരിയൽ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കൾ, ലൊക്കേഷനിൽ രാവിലെ ചെല്ലുമ്പോൾ ചിരിച്ച മുഖവുമായി ചൂട് ചായതരുന്ന പ്രോഡക്ഷനിലെ എന്റെ അനുജനമാര്, പ്രൊഡക്ഷൻ കൺട്രോളർമാർ,പ്രൊഡ്യൂസർ,മേക്കപ്പ്, കോസ്റ്റും, ആർട്ട്, യൂണിറ്റ്,ക്യാമറ ഡിപ്പാർട്മെന്റ് ,സ്ക്രിപ്റ്റ് റൈറ്റ്ർ, കോറിയിഗ്രാഫർ, എഡിറ്റർ സാഹസംവിധായകർ, ഡ്രൈവേഴ്സ്,PRO വർക്കേഴ്സ്,എന്റെ സഹപ്രവർത്തകരായ ആർട്ടിസ്റ്റുകൾ,എന്റെ തെറ്റുകുറ്റങ്ങൾ കണ്ട് എന്നെ എന്നും സ്നേഹികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നഎന്റെ പ്രിയപ്പെട്ട പ്രേക്ഷ്‌കർ.എല്ലാവരെയും ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായിട്ടു 4വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർമിക്കുന്നു… ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട്
സ്വന്തം
ശെന്തിൽ കൃഷ്ണ ❤
സെന്തിലിന്‍റെ ഇനി വരാനുള്ളത് വന്‍ പ്രോജക്ടുകളാണ്. കണ്ണന്‍ താമരക്കുളത്തിന്‍റെ ഉടുമ്പ്, വരാല്‍, വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ട് ഇവയെല്ലാമാണ് സെന്തിലിന്‍റെ റിലീസിനുള്ള പ്രോജക്ടുകള്‍.
പി.ആര്‍.ഓ സുനിത സുനില്‍