ഇടുക്കിയില്‍ 14കാരി മരിച്ച നിലയില്‍ ; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍

0
82

ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പതിനാലുകാരിയായ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പനക്കടുത്ത് മേട്ടുകുഴിയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശികളായ മുന്‍ഷിയുടെയും അല്‍ബിനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. മേട്ടുകുഴിയിലെ സ്വകാര്യ ഏലം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍.
മൂന്നാഴ്ച മുന്‍പാണ് ഇവര്‍ ജോലിക്കായെത്തിയത്. ഇന്ന് രാവിലെ മകളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പിറകുവശത്തായി തറയില്‍ മരിച്ചു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ തോട്ടം ഉടമയെയും പൊലീസിനെയും വിവരം അറിയിച്ചു.
മരരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പൊലിസ് മേധാവി കറുപ്പുസ്വാമി, ഡിവൈഎസ്പി വി.എ. നിഷാദ് മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു