കുട്ടികളെ ഉപേക്ഷിച്ച് 25കാരനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികള്‍ അറസ്റ്റില്‍

0
180

കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികള്‍ വിഴിഞ്ഞം പോലീസിന്റെ പിടിയില്‍. ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരെയും ഇവരുടെ സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോയെയു(25)മാണ് അറസ്റ്റുചെയ്തത്.

യുവതികളെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താക്കന്മാര്‍ വിഴിഞ്ഞം പോലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവര്‍ക്ക് മൂന്നരവയസ്സുള്ള ആണ്‍കുട്ടിയുണ്ട്.

ഇരുവരും കുട്ടികളെ ഉപേക്ഷിച്ചാണ് ടിറ്റോയ്‌ക്കൊപ്പം ഒളിച്ചോടിപ്പോയതെന്ന് പോലീസ് പറഞ്ഞു. മൂന്നുദിവസം മുമ്പായിരുന്നു ദിവ്യയും മൃദുലയും ടിറ്റോയ്‌ക്കൊപ്പം നാടുവിട്ടത്. വിഴിഞ്ഞം എസ്‌ഐ കെഎല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിനോദ്, സിപിഒമാരായ ഷാഹില്‍, വനിതാ പോലീസ് രഞ്ചിമ എന്നിവരാണ് ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരേ ജുവനൈല്‍ നിയമ പ്രകാരം കേസെടുത്തു. ഇവരെ റിമാന്‍ഡ് ചെയ്തു.