മോന്സണ് മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍ ഉയരുന്നത് പോലെ മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്നത്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോള്‍ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പല ഉന്നതരുടെയും പേരുകള്‍ മോന്‍സണുമായി ബന്ധമുണ്ടെന്ന തരത്തില്‍ പുറത്തുവന്നു. ഇതൊന്നും അന്വേഷിക്കാത്തത് എന്താണ്? സിപിഐഎം ഇതില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമാണ് ഇതെല്ലാം… ഡിജിപിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവര്‍ മോന്‍സണിനെ കാണാന്‍ പോയതെന്തിനാണ്? മോന്‍സണ് പൊലീസ് സംരക്ഷണം ഒരുക്കിയതെന്തിനാണ്. ഇതൊക്കെ മുഖ്യമന്ത്രി ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.