മുട്ടില്‍ മരംമുറി കേസ്; പ്രതികള്‍ക്ക് ജാമ്യം

0
81

വയനാട്: മുട്ടില്‍ മരം മുറി കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി കോടതിയാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കും ഡ്രൈവര്‍ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയൂ. റിമാന്‍ഡില്‍ 60 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല.

അതേസമയം, മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പോലീസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയേക്കും.

അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ ബത്തേരിെൈ ഡിവസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലമാറ്റിയത്. സ്ഥലംമാറ്റിയെങ്കിലും കേസിന്റെ അന്വേഷണ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. പിടികൂടിയ എട്ട് തടികളുടെ സാമ്പിള്‍ ശേഖരണം, വനംറവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കല്‍ തുടങ്ങിയ നടപടികള്‍ ബാക്കിനില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. പുതിയ ഡിവൈഎസ്പിക്ക് ഇതുവരെ അന്വേഷണ ചുമതല നല്‍കിയിട്ടുമില്ല.