ഗാന്ധി ജയന്തി ദിനത്തിൽ റബ്ബർബോർഡ് റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും: തോമസ് ചാഴികാടൻ എം .പി

0
141

കോട്ടയം: റബർബോർഡ് റെയിൽവേ മേൽപ്പാലം ഗാന്ധി ജയന്തി ദിനമായ നാളെ ഗതാഗത്തിനായി തുറന്നു കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എം.പി അറിയിച്ചു. റബർബോർഡ് മേൽപ്പാലത്തിന്റെയും, കെ.കെ.റോഡ് മേൽപ്പാലത്തിന്റെയും, നിർമാണത്തിനായി മൊത്തം 15.5 കോടിയാണ് റെയിൽവേ ചെലവഴിച്ചത്.

ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന്റെയും മേൽപ്പാലങ്ങളുടെയും നിർമ്മാണ അവലോകനത്തിനായി കോട്ടയം കളക്ടറേറ്റിൽ സെപ്റ്റംബർ 22ന് തോമസ് ചാഴികാടൻ എം.പി വിളിച്ചു ചേർത്ത യോഗത്തിലാണ് ഒക്ടോബർ രണ്ടിന് ഈ മേൽപ്പാലം തുറന്നുകൊടുക്കാൻ തീരുമാനം ആയത്.

പത്തു മേൽപ്പാലങ്ങളാണ് ഇനിയും പൂർത്തിയാകേണ്ടത്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങളും, പാത ഇരട്ടിപ്പിക്കൽ പ്രവർത്തനങ്ങളും എം.പിയുടെ നേതൃത്വത്തിൽ നിരന്തരം വിലയിരുത്തുന്നുണ്ട്.