ഇടുക്കിയില്‍ പതിനാലു വയസുകാരി പ്രസവിച്ച സംഭവത്തില്‍ ബന്ധു പിടിയിലായി. ബൈസണ്‍ വാലി സ്വദേശിയായ കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.കഴിഞ്ഞ മാസം 29-ാം തീയതിയാണ് പീഡനത്തിനിരയായ പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് പ്രസവിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അച്ഛന്‍ മരിച്ച ശേഷം 2020 മുതല്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്.