ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി, ഒരാള്‍ അറസ്റ്റില്‍

0
245

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ജസ്ലിന്‍ ജോസിയാണ് പിടിയിലായത്. രഞ്ജിനി, സുബിന്‍ കൃഷ്ണന്‍, ജോസ്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട 26 കാരിയായ രഞ്ജിനി പ്രണയം നടിച്ച് കുടുക്കുകയായിരുന്നു. യുവതി ഇയാളെ ചേര്‍ത്തലയിലെ ലോഡ്ജില്‍ വിളിച്ചു വരുത്തി. സുബിനും കൃഷ്ണനും പിന്നാലെ ഇവര്‍ താമസിച്ച മുറിയിലെത്തി ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി.20 ലക്ഷം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്നായിരുന്നു ഭീഷണി.

1.35 ലക്ഷം രൂപ സംഘത്തിന് നല്‍കി. ബാക്കി പണം കൈപ്പറ്റാന്‍ വെള്ളിയാഴ്ച സംഘം വൈക്കത്തെ വീട്ടിലെത്തിയപ്പോഴാണ് ജോസ്ലിന്‍ പിടിയിലായത്. പൊലീസിനെ കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാറില്‍ രക്ഷപ്പെട്ടു.