യുകെയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍; ഗുരുദ്വാരയില്‍ കടക്കാന്‍ അനുവദിച്ചില്ല

0
37

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സ്‌കോട്‌ലന്‍ഡില്‍ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍. സ്‌കോട്‌ലന്‍ഡിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരെസ്വാമിയെ ഖലിസ്ഥാന്‍ വാദികള്‍ തടഞ്ഞത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് യുകെയിലെ സംഭവം.

ഇന്നലെയാണ് സംഭവം. ഗ്ലാസ്‌ഗോ ഗുരുദ്വാര കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഇന്ത്യന്‍ സ്ഥാനപതി. ഇതറിഞ്ഞ ഖലിസ്ഥാന്‍ വാദികള്‍ ദൊരെസ്വാമിയെ തടയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘സംഭവിച്ചതില്‍ ഗുരുദ്വാര കമ്മിറ്റിക്ക് വലിയ സന്തോഷമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ല’ – ഖലിസ്ഥാന്‍ വാദി അവകാശപ്പെട്ടു.’യുകെ-ഇന്ത്യ കൂട്ടുകെട്ടില്‍ ഞങ്ങള്‍ക്ക് മടുത്തു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം മുതലുള്ള സമീപകാല സംഘര്‍ഷങ്ങള്‍ ബ്രിട്ടീഷ് സിഖുകാരെ ലക്ഷ്യം വയ്ക്കുന്നതിലേക്ക് നയിച്ചു. ഇത് അവതാര്‍ സിംഗ് ഖണ്ഡയ്ക്കും ജഗ്താര്‍ സിംഗ് ജോഹലിനോടും കൂടിയാണ്’- ഖലിസ്ഥാന്‍ വാദി പറഞ്ഞു.