വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; നടന്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

0
165

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിന് ഇടക്കാലജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  ഇന്ന് ചെന്നൈ വിമാനത്താവളത്തില് വച്ചാണ് ഷിയാസ് കരീമിനെ പൊലീസ് പിടികൂടിയത്.ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. 

ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.