‘എലിസബത്ത് കം ഹിയര്‍’; ചൂടേറിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭാര്യയെ വിളിച്ച് ബാല

0
620

കൊച്ചി:കഴിഞ്ഞ ദിവസം മുതലാണ് ബാല മോണ്‍സണ്‍ ബന്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പെരുകുന്നത്. പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലുമായി ബാലയുടെ അടുത്ത ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് ഇതിനോടകം പുറത്തായിരുന്നു. ഇതിന് പിന്നാലെ ഒരു മാധ്യമ ചര്‍ച്ച്ക്കിടെ ബാല പറഞ്ഞ വാക്കുകളാണ് ആരാധകരില്‍ സംശയം ജനിപ്പിക്കുന്നത്. അവതാരകന്റെ ചോദ്യത്തിന് കൂടുതലും പരസ്പര വിരുദ്ധമായ മറുപടികളാണ് താരം നല്‍കിയത്.

കൂടാതെ ചൂടേറിയ ചര്‍ച്ചയ്ക്കിടെ തന്റെ ഭാര്യ എലിസബത്തിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ദൂരെ മാറി ഇരുന്ന ഭാര്യയെ എലിസബത്ത് കം ഹിയര്‍ എന്ന പറഞ്ഞ് വിളിച്ച് തന്നോട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു, എന്നാല്‍ എലിസബത്ത് പെട്ടെന്ന് തന്നെ അതില്‍ നിന്നും കുതറിമാറി പോയി. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘പൊന്നുമോളേ…അമൃതേ.. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു!’ ഇത്രയും നാള്‍ എങ്ങനെ ഇവന്റെ കൂടെ ജീവിച്ചു, ബാല എന്തൊക്കെയോ മറയ്ക്കുന്നുണ്ട് ഇല്ലെങ്കില്‍ പിന്നെന്തിനാ പരസ്പര വരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്. ഇതുമായി ഒരു ബന്ധവുമില്ലാത്ത ഭാര്യയെ എന്തിന് വിളിക്കണം, എന്നു തുടങ്ങി നീണ്ടു പോകുന്നു കമന്റുകള്‍.

അതേസമയം, മോന്‍സണ്‍ മാവുങ്കലും ബാലയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് പറഞ്ഞ് ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകന്‍ പ്രേം രാജ് രംഗത്തെത്തിയിരുന്നു. അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിലും മോന്‍സണ്‍ ഇടപെട്ടുവെന്ന അഭിഭാഷകന്‍ പറയുന്നു. മോന്‍സണിന്റെ വീട്ടില്‍വച്ചാണ് മദ്ധ്യസ്ഥ ചര്‍ച്ച നടന്നത്. ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് ആ വീട്ടിലുണ്ടായിരുന്നു.