കോട്ടയം: പൊതുപ്രവര്‍ത്തകനും റേഷന്‍ കട ഉടമകളുടെ ദേശീയ സംഘടന നേതാവുമായ ബേബിച്ചന്‍ മുക്കാടന്‍ അന്തരിച്ചു.ഇന്ന് രാവിലെ 4 30ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയാണ്.
ഓൾ ഇന്ത്യാ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു. സി) യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും, റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമാണ് ബേബിച്ചൻ മുക്കാടൻ.