മുട്ടത്തറക്കും കാരോടിനും പിന്നാലെ പൊന്നാനിയിലും മത്സ്യതൊഴിലാളിള്‍ക്കായി സ്വപ്നസൗധം പൂര്‍ത്തിയായി

0
109

മുട്ടത്തറക്കും കാരോടിനും പിന്നാലെ പൊന്നാനിയിലും മത്സ്യതൊഴിലാളിള്‍ക്കായി സ്വപ്നസൗധം പൂര്‍ത്തിയായി.ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സഖാവ് പി ശ്രീരാമകൃഷ്ണൻ പൊന്നാനിയുടെ ജനപ്രതിനിധി ആകുമ്പോൾ നിർമ്മാണം ആരംഭിച്ച മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള 128 ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയായിരിക്കുന്നു.സെപ്റ്റംബർ 16 ന് (ഇന്ന്) നിർമ്മാണം പൂർത്തിയായ ഫ്ളാറ്റുകൾ അർഹരായവർക്ക് കേരളത്തിൻ്റെ ആദരണീയനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ കൈമാറും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 1,398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയുമുൾപ്പെടെ 2,450 കോടി രൂപയാണ് ആണ് പദ്ധതി അടങ്കൽ. വ്യക്തിഗത ഭവനങ്ങൾക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച പുനർഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച് കെട്ടിട സമുച്ചയങ്ങളിൽ 303 ഭവനങ്ങളുടെ താക്കോൽ നൽകലും, വ്യക്തിഗത ഗുണഭോക്താക്കൾ സർക്കാർ സഹായത്തോടെ ഭൂമി കണ്ടെത്തി നിർമ്മിച്ച 308 ഭവനങ്ങളുടെ ഗൃഹപ്രവേശനവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നാളെ ( 16.09.2021) വൈകിട്ട് നാലുമണിക്ക് ഓൺലൈനായി നിർവ്വഹിക്കുന്നു. തുടർന്ന് തീരദേശത്തെ 33 നിയോജകമണ്ഡലങ്ങളിൽ ബന്ധപ്പെട്ട മന്ത്രിമാരും മണ്ഡലത്തിലെ എംഎൽഎ, എം.പി മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തുകൊണ്ട് ഗൃഹപ്രവേശനവും താക്കോൽ ദാനകർമ്മവും നടക്കുകയാണ്.