കോണ്‍ഗ്രസിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സെമി കേഡര്‍ സിസ്റ്റത്തിലേക്ക് മാറുമെന്ന് ജോസ് കെ. മാണി . പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. പാര്‍ട്ടിയുടെ മലബാര്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് മറ്റുപാര്‍ട്ടികളില്‍ നിന്നുളള നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സെമി കേഡര്‍ സിസ്റ്റത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടമില്ലാതെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രത്യേകം ഇരിപ്പിടങ്ങള്‍ ആയിരുന്നു മലബാര്‍ മേഖല യോഗത്തില്‍ ഉണ്ടായിരുന്നത്. ഇടതുമുന്നണിയുടെ ഭാഗമായ പശ്ചാത്തലത്തിലാണ് ഈ ശൈലീ മാറ്റമെന്ന് നേതാക്കള്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.