കോഴിക്കോട്: പാര്‍ട്ടി പുനഃസംഘടനയില്‍ തന്റെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്‍.പുനഃസംഘടന നീളാന്‍ പാടില്ല. ഞാന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ പരിഗണിക്കരുത്. ഭാരവാഹികളുടെ പട്ടിക രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ പാര്‍ട്ടിയില്ലാതെയാകും,” മുരളീധരന്‍ വ്യക്തമാക്കി.
വി.എം.സുധീരന്റെ രാജി സംബന്ധിച്ചും എംപി പ്രതികരിച്ചു. ”പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ ആവശ്യപ്പെടാമായിരുന്നു. സുധീരന്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് വിട്ട് പോകില്ലെന്നാണ് പ്രതീക്ഷ. അദ്ദേഹത്തെ ഞാന്‍ നേരില്‍ കണ്ട് സംസാരിക്കും. പാര്‍ട്ടിയുടെ നന്മയ്ക്ക് മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കുകയുള്ളൂ,” മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.