കരിപ്പ റെസിഡൻസ് വെൽഫയർ അസോസിയേഷൻ 152-ാം ഗാന്ധിജയന്തി സൈക്കിൾ റാലി നടത്തി ആഘോഷിച്ചു. ലഹരിയും ശാസ്ത്രീയചിന്തകളും എന്ന വിഷയത്തിൽ ക്ലാസ്സുകളും ഇതിൻറെ ഭാഗമായി നടന്നു. അസോസിയേഷൻ പ്രസിഡൻറ് ശ്രീ. ജോസഫ് കളത്തിൽ റാലി ഫ്ലാഗ്ഗ് ഓഫ് ചെയ്തു. സെക്രട്ടറി ശ്രീ. വിശ്വംഭരൻ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.