പാലാ:പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്താനുള്ള ഗൂഡ നീക്കം ചെറുക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം.ബിഷപ്പ് ക്രിസ്ത്യന്‍ മുസ്ലിം വിവാഹത്തെക്കുറിച്ചല്ല പറഞ്ഞത്, മറിച്ച് പ്രേമം നടിച്ചും, മയക്കുമരുന്നിന് അടിമയാക്കി ചില തീവ്രവാത വിഭാഗങ്ങള്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ഐ.എസ് പോലുള്ള തീവ്രവാത ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ജാഗ്രത വേണമെന്ന് മാത്രമാണെന്നും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലില്‍ പറഞ്ഞു.
വിവിധ മതനേതാക്കാള്‍ പൊതുയോഗങ്ങളിലും, മാധ്യമങ്ങള്‍ക്ക് മുന്നിലും വര്‍ഗ്ഗീയ വിഭജനം ഉണ്ടാക്കുന്ന നിരവധി പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍ ഉണ്ടാവാത്ത വിവാദം ഇപ്പോള്‍ ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചിരിക്കുകയാണ്.പാലാ ബിഷപ്പ് ഇക്കാര്യങ്ങള്‍ പൊതുയോഗത്തിലോ, മാധ്യമങ്ങള്‍ക്ക് മുന്നിലോ ആണ് പറഞ്ഞിരുന്നതെങ്കില്‍ ഞങ്ങള്‍ പിന്‍തുണക്കില്ലായിരുന്നു.ഇത്തരത്തില്‍ അനാവശ്യ ആരോപണം ഏത് മതനേതക്കള്‍ക്കെതിരെ ഉണ്ടായലും കേരളാ കോണ്‍ഗ്രസ് പ്രതിരോധിക്കും.ബിഷപ്പ് ആരാധാന ആലയത്തില്‍ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗം വിവാധമാക്കിയിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ പാലായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, കുര്യക്കോസ് പടവന്‍, തോമസ് ഉഴുന്നാലില്‍,സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മൈക്കിള്‍ കാവുകാട്ട്, ജോഷി വട്ടക്കുന്നേല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.