ഭവാനിപൂർ ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജിയ്ക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. 21റൗണ്ട് വോട്ടെണ്ണിയപ്പോഴും ഒരുതവണ പോലും ബിജെപിക്ക് മുന്നിലെത്താനായില്ല.
മമതയ്ക്ക് 84,709വോട്ടാണ് ലഭിച്ചത്. പ്രിയങ്ക തിബ്രേവാളിന് 26,320വോട്ടും സിപിഎം സ്ഥാനാര്‍ത്തി ശ്രീജിബ് ബിശ്വാസിന് 4,201വോട്ടും ലഭിച്ചു. ആദ്യ റൗണ്ട് ഫലം പുറത്തുവന്നപ്പോള്‍ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു.