ആശിര്‍വാദ് സിനിമകളുടെ പൂജകളൊന്നും അതിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കാതെ ഇന്നോളം നടന്നിട്ടില്ല. ആ പതിവ് ഇന്ന് തെറ്റി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെയായിരുന്നു. ഏലൂരുള്ള വി.വി.എം. സ്റ്റുഡിയോ
ഫ്ളോറിലായിരുന്നു പൂജ. ഷാജി കൈലാസും ആന്റണി പെരുമ്പാവൂരും ഭദ്രദീപം കൊളുത്തി പൂജാച്ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.
രാജേഷ് ജയറാമാണ് തിരക്കഥാകൃത്ത്. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രാഹകനും സന്തോഷ് രാമന്‍ കലാസംവിധായകനുമാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി ജോസഫാണ്.