ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണ്‍ന്റെ പക്കല്‍ ഉണ്ടെന്ന് കണ്ടെത്തല്‍. കാര്‍ ഒരു വര്‍ഷത്തിലധികമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന് കോംപൗണ്ടിലാണ്. പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണ്‍ിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാര്‍ഡില്‍ സക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007 മോഡല്‍ കാറാണ് മോന്സണ് കൈവശം വച്ചിരുന്നത്. ചേര്‍ത്തല സ്റ്റേഷനില്‍ ഉള്ള 20 ആഡംബരക്കാറുകള്‍ക്കൊപ്പമാണ് കരീനയുടെ പേരിലുള്ള കാറുമുള്ളത്. പ്രളയത്തില്‍ നശിച്ച ആഢംബര കാറുകള്‍ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധം ആരംഭിച്ചതിന് ശേഷം അവരുടെ യാര്‍ഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ലീസ് തുക തട്ടിയെന്ന് പറഞ്ഞ് മോന്സണ് പരാതി നല്‍കിയിരുന്നു. ആറര കോടി രൂപ കൈപ്പറ്റുകയും, ബാക്കി തുക തന്നില്ലെന്നുമായിരുന്നു മോന്‍സണിന്റെ പരാതി. ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിലാണ് പൊലീസ്.
അന്ധേരി വെസ്റ്റില്‍ കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ഇത്. ഇതെങ്ങനെയാണ് മെന്‍സണിന്റെ കൈവശം എത്തിയതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.