നവജ്യോത് സിങ് സിദ്ദു രാജിവച്ചു

0
277

ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി പ്രസിഡന്റ് സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. രാജിക്കത്ത് എഐഎസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു.

പഞ്ചാബിന്റെ ഭാവിയ്ക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്റ്  സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സോണിയക്ക് അയച്ച കത്തില്‍ സിദ്ദു വ്യക്തമാക്കി.

പഞ്ചാബിലെ നേതൃമാറ്റത്തിനും മന്ത്രിസഭാ പുന: സംഘടനയ്ക്കും പിന്നാലെയാണ് സിദ്ദുവിന്റെ രാജി