ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ്

0
85

കൊച്ചി: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി സി ജോര്‍ജിനെതിരെ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.പി സി ജോര്‍ജിനെതിരെ നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. മന്‍സൂര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്. പിസി ജോര്‍ജും ക്രൈം നന്ദകുമാറും തമ്മില്‍ ഫോണില്‍ സംഭാഷണം നടത്തിയിരുന്നു. ഇതില്‍ വീണാ ജോര്‍ജിനെ കുറിച്ച് വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്. ഈ ഓഡിയോ നന്ദകുമാര്‍ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു.ഇരുവരേയും പ്രതി ചേര്‍ത്ത് എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നന്ദകുമാര്‍ ഒന്നാം പ്രതിയും പിസി ജോര്‍ജ് രണ്ടാം പ്രതിയുമാണ്.