കോട്ടയത്ത് കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി ലിബിനാ മോള്‍ ആണ് മരിച്ചത്. വൈക്കം സ്വദേശി അഭിഷേക് ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആക്രമിക്കുകയാിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.