പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

0
92

പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ജനിച്ച് എസ്എംവിസ്‌കൂളിലും യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം ചെയ്തതിനു ശേഷമാണ് അദ്ദേഹം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ നിന്ന് പിഎഛ്ഡി നേടുന്നത്. ബിഎസ്സിയും എംഎസ്സിയും തിരുവനന്തപുരംയൂണിവേഴ്‌സിറ്റി കോളേജിലാണ് പഠിച്ചത്. ബിഎസ്സി വിദ്യാര്‍ത്ഥി ആയിരിക്കെ, ഇരുപതാം വയസ്സില്‍ ജനറല്‍ റിലേറ്റിവിറ്റിയെക്കുറിച്ചുള്ള തന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു (1977).ഇന്ത്യന്‍ സൈദ്ധാന്തികഭൌതികജ്ഞരില്‍ മുന്‍നിരയിലായിരുന്ന അദ്ദേഹം ഒരു കോസ്‌മോളൊജിസ്റ്റും ആയിരുന്നു. ഭൂഗുരുത്വം, ഘടനാ രൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി എന്നീ മേഖലകളില്‍ ഗവേഷണസംഭാവനകള്‍ നടത്തിയ അദ്ദേഹം തമോഊര്‍ജത്തെക്കുറിച്ചുള്ള പഠനത്തിലും സംഭാവനകള്‍ നല്കി.പൂനെയിലെ പ്രസിദ്ധമായ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിന്റെ (അയൂക്കാ)ഡയറക്ടര്‍ ആയിരുന്നു ദീര്‍ഘകാലമായി.2006-2011 ലെ ഇടതുപക്ഷ ജനാധിപത്യമുന്നണിഗവണ്മന്റ് കേരളത്തില്‍ അന്തര്‍സര്‍വ്വകലാശാലാ പഠനകേന്ദ്രങ്ങള്‍തുടങ്ങിയത് പൂനയിലെ അയൂക്കാ മാതൃകകൂടി പഠിച്ചതിനുശേഷമായിരുന്നു. ശാസ്ത്രപ്രചാരണത്തില്‍ തല്പരനായ അദ്ദേഹം ഇരുനൂറിലേറെ ജനകീയ ശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭൌതികത്തിന്റെ കഥ എന്ന പേരില്‍ കുട്ടികള്‍ക്കായി എഴുതിയ ഗ്രാഫിക് പുസ്തകവും ശ്രദ്ധേയമാണ്.
2006 ലെ എല്‍ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പരിഗണിച്ചാല്‍ അംഗീകരിക്കുമോ എന്ന് ഞാന്‍ അന്വേഷിച്ചു. ഇത് വലിയൊരു അംഗീകാരമാണെങ്കിലും തല്ക്കാലം എന്നെഗവേഷണപരിപാടികള്‍ തുടരാന്‍ അനുവദിക്കണം ‘ എന്ന് അപേക്ഷിക്കുകയാണുചെയ്തത്.