രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

0
462

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്തും. വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡന്റ് കെ സുധാകരനും വിമാനത്താവളത്തിലെത്തും.

തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച് ഇരുവരും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം വരുന്നുണ്ട്. അദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും.മലപ്പുറം കാളികാവില്‍ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.