വാട്ട്സ്ആപ്പ് അതിന്റെ ആപ്പിനായി നിരവധി പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകള്‍, ഗ്രൂപ്പുകളുടെ പുതിയ ഫീച്ചറുകള്‍ എന്നിവയാണ്. ഈ സവിശേഷതകളില്‍ ചിലത് ഇതിനകം ബീറ്റ റോള്‍ഔട്ടില്‍ കണ്ടെത്തിയിട്ടുണ്ട്, മറ്റുള്ളവ വികസിപ്പിച്ചുകഴിഞ്ഞാല്‍ ബീറ്റ പ്ലാറ്റ്ഫോമില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍, വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് വാഗ്ദാനംമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്ത പേയ്മെന്റ് വഴി ഒരു ക്യാഷ്ബാക്ക് ലഭിക്കുമെന്ന് അറിയിക്കുന്ന ഒരു പുഷ് അറിയിപ്പ് സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകളിലെ ക്യാഷ്ബാക്ക് ഭാവി അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ പറയുന്നു. ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
ഇന്ത്യയിലെ യുപിഐ പേയ്‌മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ബാധകമാകൂ എന്നും 48 മണിക്കൂറിനുള്ളില്‍ അത് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നും ഇത് വ്യക്തമാക്കുന്നു. ഈ സവിശേഷതയെക്കുറിച്ച് ഇപ്പോള്‍ അധികമൊന്നും അറിയില്ലെങ്കിലും, പേടിഎം പോലുള്ള ഒരു ക്യാഷ്ബാക്ക് പ്രോഗ്രാം വാട്ട്‌സ്ആപ്പ് നടത്തുന്നതിനാല്‍, അതിന്റെ പേയ്‌മെന്റ് രാജ്യത്ത് ശ്രദ്ധ നേടിയേക്കാം.