കൂറയുടെ ട്രെയിലർ പുറത്തിറങ്ങി. സപ്തംബർ ഒൻപതിന് ചിത്രം ഒ.ടി.ടി റിലീസായി പ്രേക്ഷകരിലെത്തും. സസ്പെൻസ് ത്രില്ലർ ചിത്രമായ കൂറയുടെ മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജോജൻ സിനിമാസിന്റെ ബാനറിൽ നവാഗതനായ വൈശാഖ് ജോജൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂറ. കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങൾ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായകനും നായികയും ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം പുതുമുഖങ്ങളെയാണ് ജോജൻ സിനിമാസ് കൂറയിലൂടെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊ. ശോഭീന്ദ്രൻ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. കൂറയെ ഭക്ഷണമാക്കുന്ന ജെൻസി ജെയ്സൺ എന്ന കേന്ദ്രകഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ട്രെയിലർ. നീസ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.സപ്തംബർ 9ന് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ നീസ്ട്രീം, സൈന പ്ലേ എന്നിവയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.കോ-പ്രൊഡ്യൂസേഴ്‌സ് ഡോ. ബിന്ദു കൃഷ്ണാനന്ദ്, ഡോ.ദീപേഷ് കരിമ്പുങ്കര എന്നിവരാണ്. അരുണ്‍ കൂത്തടുത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം, എഡിറ്റിങ് വൈശാഖ് ജോജൻ, സംഗീതം നിതിൻ പീതാംബരൻ, ഏ. ജി ശ്രീരാഗ്, പശ്ചാത്തലസംഗീതം നിതിൻ പീതാംബരൻ, കലാസംവിധാനം അതുല്‍ സദാനന്ദൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജനുലാല്‍ തയ്യില്‍,ശബ്ദമിശ്രണം ശ്യാംറോഷ്, അസോസിയേറ്റ് ഡയറക്ടര്‍ റാനിഷ് , അസിസ്റ്റന്‍റ് ഡയറക്ടര്‍ അക്ഷയ്കുമാര്‍, ഡിജിറ്റൽ ഹെഡ് നിപുൺ ഗണേഷ്, ചമയം ആതിര മണി,