കെ.റെയിൽ യു. ഡി. എഫ്.ഇരകളുടെ ആശങ്കകൾ ഒപ്പം :എം കെ മുനീർ

0
68

കോട്ടയം : കെ.റെയിൽ പദ്ധതിയുടെ  അശാസ്ത്രീയമായ പ്രഖ്യാപനവും , സർവ്വേകളും, കേരളത്തിലെ ജനങ്ങളെ ആകമാനം ഭീതിയിൽ ആക്കിയിരിക്കുകയാണെന്ന് ഡോ: എം.കെ.മുനീർ MLA അഭിപ്രായപ്പെട്ടു.
 നിലവിൽ കേരളത്തിൽ വർഷങ്ങളായി തുടക്കം കുറിച്ച ശബരി റെയിൽ പാത ഉൾപ്പെടെ പൂർത്തികരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ   ആവശ്യമായ പാരിസ്ഥിതിക പഠനം പോലും നടത്താതെ പ്രഖ്യാപിച്ചിരിക്കുന്ന കെ. റെയിൽ പദ്ധതി അപ്രായോഗികമാണെന്നും അദ്ധേഹം പറഞ്ഞു.
 കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികളും , നിർദ്ധേശങ്ങളും കേൾക്കുന്നതിനായി കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന  സബ് കമ്മറ്റിയെ അഭിസംബോധനചെയ്ത് UDF ഈ പദ്ധതിയുടെ ഇരകളുടെ ആശങ്കൾക്കൊപ്പമാണെന്നും സബ് കമ്മറ്റി ചെയർമാൻ കൂടിയായ എം.കെ. മൂനിർ കൂട്ടിച്ചേർത്തു.
  മോൻസ് ജോസഫ് MLA, മുൻ മന്ത്രി കെ.സി.ജോസഫ് , സി.പി. ജോൺ , രാജൻ ബാബു, ജോസഫ് എം. പുതുശേരി Ex MLA,  UDF ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ , കൺവീനർ ജോസി സെബാസ്റ്റ്യൻ, DCC പ്രസിഡന്റ് ജോഷി ഫിലിപ്പ്, പി.എം.സലിം, സാജൻ ഫ്രാൻസീസ്, വി.ജെ.ലാലി, പി.എസ്. ബഷീർ, കെ.റ്റി. ജോസഫ്, ജയിസൺ ജോസഫ്, സിബി ജോൺ കൊല്ലാട്, ഫാറുക്ക് പാലയംപറമ്പിൽ, കുര്യൻ പി.കുര്യൻ, പി.കെ.അബ്ദുൾ സലാം, എബി പൊന്നാട്ട് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുള്ള ആളുകൾ നേരിട്ടെത്തി നൽകപരാതികളും സബ് കമ്മറ്റി സ്വീകരിച്ചു.