ജോലി തേടി ദുബൈയിലെത്തി, കാത്തിരുന്നത് മരണം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടത്തില്‍ മരണം രണ്ടായി

0
268

ദുബൈ: കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന തലശ്ശേരി നിധിന്‍ ദാസ് (24) മരിച്ചു. നേരത്തെ, ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ല മരിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന എട്ടുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 

വിസിറ്റിങ് വിസയില്‍ ജോലി അന്വേഷിച്ചാണ് നിധിന്‍ ദുബൈയില്‍ എത്തിയത്. ഇന്നലെ രാത്രി 120.20ഓടെയാണ് ഗ്യാസ് ചോര്‍ച്ച ഉണ്ടായി പൊട്ടിത്തെറിച്ചത്.മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം.