ബാബു ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രം ‘ സാന്‍റാ മരിയ’

0
67

മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ കിംഗ് പവർസ്റ്റാർ ബാബു ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രം ‘ സാന്‍റാ മരിയ ‘ യുടെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.Don Godly Productions – ന്‍റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളി നിർമ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ വിനു വിജയ് ആണ് . കഥ , തിരക്കഥ , സംഭാഷണം കൈകാര്യം ചെയ്യുന്നത് സംവിധായകനും, തിരക്കഥാകൃത്തുമായ അമൽ കെ ജോബിയാണ്. മലയാളസിനിമയിലെ പ്രമുഖരായ നൂറോളം താരങ്ങൾ ചേർന്നാണ് , ഒരേ സമയം സാന്‍റാ മരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് . ഒരു കയ്യിൽ വീണയും, മറു കയ്യിൽ ചോര വാർന്ന ചുറ്റികയുമായി ഒരു സോഫയിൽ ഇരിക്കുന്ന സാന്‍റാ അപ്പൂപ്പനെയാണ് പോസ്റ്ററിൽ കാണുന്നത്. വ്യത്യസ്തമായ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുന്നു. ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ആക്ഷൻ കിംഗ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ച് എത്തുന്നത്. നേരത്തെ പ്രശസ്ത സംവിധായകൻ ഒമർ ലുലുവിന്‍റെ ‘പവർ സ്റ്റാർ‘ എന്ന സിനിമയിൽ ബാബു ആന്റണി നായകനായി എത്തുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട വാർത്തയായിരുന്നു… ഒരു ക്രിസ്മസ് സീസണിൽ , കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും , അതേ തുടർന്ന് പോലീസും , ജേർണലിസ്റ്റുകളുമൊക്കെ തമ്മിൽ പരസ്പരം ഉണ്ടാകുന്ന ശത്രുതയും , തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സാന്‍റാ മരിയയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്‍റെ വേഷത്തിലാണ് ബാബു ആന്‍റണി എത്തുക എന്നാണ് അണിയറയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ. ബാബു ആന്‍റണിയെ കൂടാതെ ഇർഷാദ് , അലൻസിയർ , റോണി ഡേവിഡ് രാജ് , വിജയ് നെല്ലിസ് , മഞ്ജു പിള്ള , അമേയ മാത്യു ,ശാലിൻ സോയ, ഇടവേള ബാബു ,ശ്രീജയ നായർ , സിനിൽ സൈനുദ്ധീൻ എന്നിവർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരവും അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹകൻ ഷിജു എം ഭാസ്കറാണ്. സംഗീത സംവിധാനം കേദാർ . നടി മഞ്ജു പിള്ളയുടെ സഹോദരനായ വിവേക് പിള്ള Co-Director ആയി പ്രവർത്തിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ ജോസ് അറുകാലിൽ ആണ്. വസ്ത്രാലങ്കാരം സപ്ന ഫാത്തിമ , ചീഫ് അസ്സോസിയേറ്റ് കുടമാളൂർ രാജാജി , അസോസിയേറ്റ് ഡയറക്ടർ അമൽദേവ് K R , ക്രിയേറ്റീവ് കോട്രിബൂഷൻ അജ്മൽ ഷാഹുൽ , പ്രോജക്റ്റ് ഡിസൈനർ കിഷോർ ബാലു , പ്രൊഡക്ഷൻ കണ്ട്രോളർ വർഗീസ് P C , പ്രൊഡക്ഷൻ ഏക്സികുട്ടീവ് അഫ്സൽ സലീം , പ്രോജക്ട് കോ ഓർഡിനേറ്റർ മെപ്പു.അസിസ്റ്റൻറ് ഡയറക്ടർമാർ – ബിമൽ രാജ് , അജോസ് മരിയൻ പോൾ , ദയ തരകൻ ,അശ്വിൻ മധു , അഖിൽ നാഥ്. പി. ആർ. ഓ : പ്രതീഷ് ശേഖർ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.