മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ

0
181

ലയണല്‍ മെസി കണ്ണീര്‍ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്സി ബാഴ്സലോണയില്‍ നിന്ന് പടിയിറങ്ങവെ മെസി നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണീര്‍ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. ഒരു മില്യണ്‍ ഡോളറിന് (ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) ആണ് ടിഷ്യു വില്‍പ്പനയ്ക്ക് വച്ചതെന്നാണ് റിപ്പോര്‍ട്ട്.

മെസ്സിയുടെ കണ്ണീരു പതിഞ്ഞ ടിഷ്യു പേപ്പര്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലേലത്തിനു വയ്ക്കുന്ന വിവരം ഇദ്ദേഹം തന്നെയാണ് പുറത്തുവിട്ടതും. ‘മെസ്സിയെപ്പോലെ ഒരു ലോകോത്തക ഫുട്ബോളറെ ക്ലോണ്‍ ചെയ്തെടുക്കാന്‍ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു’ എന്ന പരസ്യവാചകത്തോടെയാണ് ടിഷ്യു പേപ്പര്‍ ലേലത്തിനെത്തുന്നത്. ‘വെറും’ 7 കോടി 44 ലക്ഷം രൂപയാണ് ലേലത്തുക.

.