ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് ചേരും

0
54

രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെടുത്ത തീരുമാനങ്ങൾക്ക് ഭാരവാഹി യോഗം അന്തിമ രൂപം നൽകും.

കെപിസിസി അധ്യക്ഷന്റെ സംസ്ഥാന ജാഥ, താഴേത്തട്ടിലുള്ള സമര – പ്രചരണ പരിപാടികൾ എന്നിവയാണ് പ്രധാന അജണ്ട. മണ്ഡലം പുനഃസംഘടനാ ചർച്ചകളും യോഗത്തിലുണ്ടാകും. കെപിസിസി ഭാരവാഹികൾക്ക് പുറമേ ഡിസിസി പ്രസിഡൻ്റുമാരും മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. തിരഞ്ഞെടുപ്പ് വിദഗ്ദനായ സുനിൽ കനുഗോലുവും എഐസിസി ജനറൽ സെക്രട്ടറിമാർക്കൊപ്പം യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനിലാണ് യോഗം.