അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യ ദേവത കൈവിട്ടില്ല; മലയാളി ഡ്രൈവർ മുജീബ് തെക്കേമാട്ടേരിക്ക് 34 കോടി ഗ്രാൻഡ് സമ്മാനം

0
114

അബുദാബി ബിഗ് ടിക്കറ്റ് 256-ാം സീരീസ് നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് കോടികൾ  ലഭിച്ചു.  ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ( 15 ദശലക്ഷം ദിർഹം) ഗ്രാൻഡ് സമ്മാനം ലഭിച്ചത്. 098801 എന്ന (ടിക്കറ്റ് നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 8 വർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് 12 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 2 വർഷമായി സംഘം  എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അധികൃതർ ഫോണിലൂടെ അറിയിച്ചപ്പോൾ മുജീബും സുഹൃത്തുക്കളും സന്തോഷം കൊണ്ടു ആർത്തുവിളിച്ച് തുള്ളിച്ചാടുകയായിരുന്നു. ഈ വലിയ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ് പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും. കുറച്ച് പ്രാരാബ്ധങ്ങളുണ്ട്. അതെല്ലാം ആദ്യം തീർക്കണമെന്ന് സുഹൃത്തുക്കളും പറഞ്ഞു.

ഇന്നലെ രാത്രി തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ 7  ഇന്ത്യക്കാർക്ക് കൂടി സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ അജീബ് ഒമർ(ഒരു ലക്ഷം), കെ.എ. മുഹമ്മദ് റിഷാദ്(70,000), ആൻറണി വിൻസെൻറ്( 60,000), അജ്മൽ കൊല്ലംകുടി ഖാലിദ്( 50,000), ലിപ്‌സൺ കൂത്തുർ വെള്ളാട്ടുകര പോൾ(40,000), പൊയ്യിൽ താഴെ കുഞ്ഞബ്ദുല്ല( 30,000), മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടിൽ(20,000) എന്നിവരാണ് മറ്റു വിജയികൾ