എല്‍ജെഡി ആർ.ജെ.ഡിയിൽ ലയിച്ചു; എം.വി. ശ്രേയാംസ് കുമാര്‍ സംസ്ഥാന പ്രസിഡന്റ്‌

0
30

എൽ.ജെ.ഡി. ആർ.ജെ.ഡിയിൽ ലയിച്ചു. ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൽ നിന്ന് എം.വി. ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങി. ആർ.ജെ.ഡി. കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു.ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യയില്‍ ഉടനീളം ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുമ്പോല്‍ ഞങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു. അങ്ങനെ ജെഡിയുവുമായി ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിച്ചുവെന്നും തേജസ്വി യാദവ് പറഞ്ഞു.

ആർ.ജെ.ഡിയിൽ ലയിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് ആർ.ജെ.ഡിയുമായുള്ള ലയനമെന്ന് ശ്രേയാംസ് കുമാർ കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർ.ജെ.ഡിയുമായി ലയിക്കാൻ തീരുമാനിച്ചത്. തീരുമാനം എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും ഒരു അപശ്ശബ്ദം പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതര സർക്കാരുകൾക്കെതിരേ ബി.ജെ.പി. ഇ.ഡിയെ അഴിച്ചുവിടുകയാണെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചു. ഇ.ഡിയും സി.ബി.ഐയും ബി.ജെ.പിയുടെ സഹസംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രണ്ട് സോഷ്യലിസ്റ്റ് പാർട്ടികൾ തമ്മിൽ ഒത്തുചേരുന്ന പരിപാടിയിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു. ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒത്തുചേരലിന് കാരണമാകും. ഇന്ത്യയിൽ ഉടനീളം ബിജെപി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുമ്പോൾ ഞങ്ങൾ അവസരത്തിനൊത്തുയർന്നു. അങ്ങനെ ജെഡിയുവുമായി ചേർന്ന് ഭരിക്കാൻ തീരുമാനിച്ചുവെന്ന് തേജസ്വി യാദവ് കൂട്ടിച്ചേർത്തു.