‘മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ’; പരിഹാസവുമായി എല്‍ദോ എബ്രഹാം

0
86

കോട്ടയം: മൂവാറ്റുപുഴയിലെ തോല്‍വിക്ക് കാരണം ആഡംബര വിവാഹമാണെന്ന സിപിഐ ജില്ലാ കൗണ്‍സിലിന്റെ അവലോകന റിപ്പോര്‍ട്ടിനെ പരിഹസിച്ച് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം. ഫെയയ്സ്ബുക്ക് കുറിപ്പിലാണ് മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ എന്ന് കുറിച്ചത്.സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി രാജുവാണ് എല്‍ദോ എബ്രഹാമിനെതിരെ പരാമര്‍ശം നടത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…..

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..
ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….
ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോള്‍ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.
എലൈന്‍ എന്നാല്‍ ‘സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍ ‘
ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും.
എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോള്‍… മാലാഖ…. പ്രതീക്ഷയുടെ പൊന്‍കിരണമാണ്.ചടങ്ങില്‍ സംബന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി…..