ഇടുക്കി:കുടുംബവഴക്കിനിടെ ബന്ധുവിൻ്റെ അടിയേറ്റ ആറു വയസുകാരൻ മരിച്ചു. ഇടുക്കി ആനചാലിലാണ് സംഭവം. ആമക്കുളം റിയാസ് മൻസിലിൽ റിയാസിൻ്റേയും സഫിലയുടേയും മകനായ അൽത്താഫാണ് മരിച്ചത്.
ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരണപ്പെട്ടത്. സംഘർഷത്തിൽ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. റിയാസിൻ്റെ സഹോദരിയുടെ ഭർത്താവായ ഷാജഹാനാണ് കുട്ടികളേയും ബന്ധുക്കളേയും ആക്രമിച്ചത്.
തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന സഫിയയുടെ മാതാവിനേയും ഷാജഹാൻ ആക്രമിച്ചു. സംഘർഷത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.