കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം

0
453

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0-ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളം കരസ്ഥമാക്കി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ രാജ്യത്തു നടന്ന 2 കോടി സൗജന്യ ചികിത്സകളുടെ 13.66 ശതമാനവും ( 27.5 ലക്ഷം) നടന്നത് കേരളത്തിലാണെന്നത് അഭിമാനകരമായ നേട്ടമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.
കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും, കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി – പിഎം – ജെഎവൈ – കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതിയും നേടി.