പി സതീദേവിയെ സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു

0
77

അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്‌. ആഗസ്റ്റിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പി സതീദേവിയെ വനിത കമ്മിഷൻ അധ്യക്ഷയായി തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഒരു ചാനൽ ചർച്ചയിൽ വന്ന നാക്ക് പിഴ വൻ വിവാദമായപ്പോൾ ജോസഫൈൻ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു.