താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. നാല് വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ഇപ്പോള്‍ താരങ്ങള്‍ തന്നെ രംഗത്തെത്തിയത്.
‘ഞങ്ങളുടെ അഭ്യുദയ കാംക്ഷികളോട്. ഏറെ ആലോചനകള്‍ക്ക് ശേഷം ഞാനും നാഗചൈതന്യയും അവരവരുടെ വഴികള്‍ തെരഞ്ഞെടുക്കാനായി ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ നിന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു പതിറ്റാണ്ടിലധികമായി സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ കേന്ദ്രം. ഇനിയും ആ പ്രത്യേക ബന്ധം തുടരാനാവുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും സ്വകാര്യത അനുവദിക്കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയ കാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.”- തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച പ്രസ്താവനയില്‍ സാമന്ത പറഞ്ഞു.